കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി

കാല് നൂറ്റാണ്ടിന് ശേഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സ്വര്‍ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് കലക്ടറുടെ അവധി പ്രഖ്യാപനം. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമെ സ്കൂള്‍ കലോത്സവുമായി യാതൊരു ബന്ധവുമില്ലാത്ത സി ബി എസ് ഇ, ഐ സി എസ് ഇ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ അവധി പ്രഖ്യാപനം നടത്തിയത്. പോസ്റ്റിന്റെ പൂര്‍ണ രൂപം.
63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.
ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കിയത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്.
1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായിരുന്നു.
The post കലോത്സവം: നാളെ സി ബി എസ് ഇ അടക്കമുള്ള സ്കൂളുകള്‍ക്ക് അവധി appeared first on Metro Journal Online.