ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ സുപ്രീം കോടതിയിൽ

സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് സുപ്രീം കോടതിയെ സമീപിച്ചു. സിപിഎമ്മിനെ എതിർ കക്ഷിയാക്കിയാണ് ഹർജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ ഹർജിയിൽ പറയുന്നു
ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആശയുടെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. എംഎം ലോറൻസിന്റെ അന്ത്യാഭിലാഷം പോലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു
ലോറൻസ് മതപരമായി ജീവിച്ച ആളാണെന്നും അതിനാൽ മതാചാരപ്രകാരമുള്ള സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്.
The post ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ സുപ്രീം കോടതിയിൽ appeared first on Metro Journal Online.