Kerala
ജപ്തി നടപടിക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തി; പട്ടാമ്പിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വീട്ടമ്മ, ഗുരുതര പരുക്ക്

പട്ടാമ്പിയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച് വീട്ടമ്മ. പട്ടാമ്പി കീഴായൂർ സ്വദേശി ജയയാണ്(48) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ ഓപറേറ്റീവ് ബാങ്ക് ജപ്തി നടപടിക്ക് എത്തിയപ്പോഴാണ് സംഭവം.
ഇന്നുച്ചയോടെയാണ് ജയ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പട്ടാമ്പി പോലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു.
2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടിക്ക് എത്തിയതെന്ന് ബാങ്ക് അറിയിച്ചു.
The post ജപ്തി നടപടിക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തി; പട്ടാമ്പിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വീട്ടമ്മ, ഗുരുതര പരുക്ക് appeared first on Metro Journal Online.