Kerala
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; യാത്രക്കാരന് പരുക്ക്

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം. ബൈക്ക് പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തിൽ യാത്രക്കാരന് പരുക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
The post തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു; യാത്രക്കാരന് പരുക്ക് appeared first on Metro Journal Online.