Gulf

എഴുന്നൂറ് അടി ഉയരത്തില്‍ സ്ലാക്ക്‌ലൈനില്‍ നടന്ന് കാണികളെ വിസ്മയിപ്പിച്ച് ജാന്‍ റൂസ്

ദുബൈ: എഴുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ലാക്ക്‌ലൈനില്‍ നടന്ന് കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ജാന്‍ റൂസ്. ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സില്‍ ബന്ധിച്ച സ്ലാക്ക് ലൈനിലാണ് തീര്‍ത്തും അസാധ്യമെന്നു ഒറ്റവാക്കില്‍ പറയാവുന്ന പ്രകടനം റൂസ് കാഴ്ചവെച്ചത്. ശനിയാഴ്ച ഉച്ചക്കായിരുന്നു എമിറേറ്റ്‌സ് ടവേഴ്‌സിന്റെ രണ്ട് ടവറുകള്‍ക്കിടയില്‍ നൂറു മീറ്റര്‍ നീളത്തില്‍ എസ്‌തോണിയന്‍ സ്ലാക്ക്‌ലൈനറായ റൂസിന്റെ പ്രകടനം.

‘എനിക്ക് ചെറിയ ഉത്കണ്ഠയുണ്ടായിുരന്നു, ദുബൈയിലെ അംബരചുംബികളായ കെട്ടിടത്തിന് ഇടയിലൂടെ വടത്തില്‍ നീങ്ങുന്നതിന് മുന്‍പ്, വേദിയിലേക്ക് പ്രകടനത്തിനായി വരുമ്പോള്‍ ഹൃദയം പടപടാ മിടിച്ചു. കെട്ടിടത്തിന്റെ രണ്ട് ടവറുകളും തമ്മില്‍ അഞ്ചു മീറ്റര്‍ ഉയരത്തില്‍ വ്യത്യമാസമുണ്ടായിരുന്നതിനാല്‍ കുത്തനെ ഇറങ്ങിയാണ് നടക്കേണ്ടിയിരുന്നത്. ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. കാഴ്ചക്ക് അതി മനോഹരമാണെങ്കിലും സ്ലാക്കലൈന്‍ കെട്ടിടത്തില്‍ ഘടിപ്പിക്കുക ഏറെ പ്രയാസമുള്ള ജോലിയായിരുന്നു. രാവിലെ ട്രയല്‍ നോക്കിയിരുന്നു. മാനസികമായും ശാരീരികമായും ഏറെ ശാന്തത ആവശ്യപ്പെടുന്ന ഒന്നാണ് ഈ വിനോദം. കാറ്റിന് ഏറെ നിര്‍ണായകമായ സ്ഥാനമുണ്ട്. വെറുതെ നടന്നാല്‍പോര, ജനങ്ങള്‍ക്കിഷ്ടം അവരുടെ വികാരങ്ങളെ ത്രസിപ്പിക്കലാണ്. അതിനായി നടക്കുന്നതിനിടെ തലകീഴായി തൂങ്ങുകയും ഒറ്റകൈയില്‍ കസര്‍ത്ത് കാണിക്കുകയുമെല്ലാം വേണം’. അദ്ദേഹം തന്റെ പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച വാക്കുകളാണിത്.

മൂന്നൂ തവണ സ്ലാക്ക്‌ലൈന്‍ ചാംമ്പ്യനായിട്ടുള്ള റൂസിന്റെ പേരില്‍ നിരവധി ലോക റെക്കാര്‍ഡുകളുണ്ട്. സ്ലാക്ക്‌ലൈനിങ് കായികവിനോദത്തിലെ ആദ്യ താരംകൂടിയാണ് ഇദ്ദേഹം. ഇറ്റലിക്കും സിസിലി ദ്വീപിനും ഇടയിലെ മെസ്സിന കടലിടുക്കിന് മുകളിലൂടെ കഴിഞ്ഞ വര്‍ഷം 3.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെറും 1.9 സെന്റീമീറ്റര്‍ മാത്രം തടിയുളള സ്ലാക്ക്‌ലൈനില്‍ നടത്തിയ സ്ലാക്ക്‌ലൈനിങ്ങും ഇതില്‍ ഉള്‍പ്പെടും.

The post എഴുന്നൂറ് അടി ഉയരത്തില്‍ സ്ലാക്ക്‌ലൈനില്‍ നടന്ന് കാണികളെ വിസ്മയിപ്പിച്ച് ജാന്‍ റൂസ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button