National

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന് പോലീസ്; ഡൽഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന പേരിൽ ഡൽഹി മുഖ്യമന്ത്രി അതിഷി മർലെനക്കെതിരെ കേസ്. രാഷ്ട്രീയലക്ഷ്യം നിറവേറ്റുന്നതിനായി ജനുവരി 8ന് അതിഷി തന്റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടലംഘനം നടത്തിയതിനാണ് കേസ്

അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിനായി ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു വോട്ടർമാരെ തങ്ങൾ വിലക്കെടുക്കുകയാണെന്ന് ബിജെപി നേതാക്കൾ പരസ്യമായി തന്നെ പറയുന്നു. തങ്ങളെ വിലക്കെടുക്കാനാകില്ലെന്ന മറുപടി വോട്ടർമാർ ബിജെപിക്ക് നൽകണമെന്നും കെജ്രിവാൾ പറഞ്ഞു

വോട്ടിനായി പണം നൽകുന്നത് തന്റെ സ്ഥാനാർഥിയാണെങ്കിൽ കൂടിയും വോട്ട് നൽകരുതെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം കൽക്കാജിയിലെ സ്ഥാനാർഥി മുഖ്യമന്ത്രി അതിഷി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button