Kerala

ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടൻ ദിലീപ് വിഐപി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി.

വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശിച്ചു. ഇന്ന്തന്നെ മറുപടി അറിയിക്കണമെന്നാണ് ദേവസ്വം ബോർഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

The post ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; ദേവസ്വം ബോര്‍ഡ് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button