Kerala

വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്

സ്വർണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ പ്രതികൾ മന്ത്രവാദം നടത്തിയെന്ന് പോലീസ് കണ്ടെത്തി. സ്വർണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണം തട്ടിയെടുക്കാനായിരുന്നു കൊലപാതകം. 596 പവനാണ് മന്ത്രവാദ സംഘം തട്ടിയത്

2023 ഏപ്രിൽ 14നാണ് എംസി അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ വീട്ടിൽ നിന്ന് 596 പവൻ നഷ്ടമായത് പിന്നീടാണ് അറിയുന്നത്. ഇതോടെയാണ് പരാതി നൽകിയത്. ഷാർജയിലെ സൂപ്പർ മാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ

The post വ്യവസായി അബ്ദുൽ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ അറസ്റ്റിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button