Kerala

ലൈംഗികാതിക്രമ കേസ്: ഇടവേള ബാബുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് നടക്കാവ് പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കും. ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസ് റദ്ദാക്കണമെന്നാണ് ഇടവേള ബാബുവിന്റെ ഹർജിയിലെ ആവശ്യം.

കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്.

സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താത്പര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും പരാതിക്കാരി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button