Kerala
തൊട്ടാൽ പൊള്ളുന്ന ഉയരത്തിലേക്ക് മഞ്ഞലോഹം; പവന് ഇന്ന് 480 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധനവ്. ഇതോടെ സ്വർണവില പവന് 59,600 രൂപയിലെത്തി. അറുപതിനായിരത്തിലേക്ക് വില കുതിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ
ഇന്നലെ പവന് 400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് 880 രൂപയുടെയും മൂന്നാഴ്ച കൊണ്ട് 3280 രൂപയുടെയും വർധനവാണ് പവന് സംഭവിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്
ഗ്രാമിന് 60 രൂപ വർധിച്ച് 7450 രൂപയിലെത്തി. ഡിസംബർ 10ന് 56,320 രൂപയായിരുന്നു സ്വർണവില. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 80,253 രൂപയായി
The post തൊട്ടാൽ പൊള്ളുന്ന ഉയരത്തിലേക്ക് മഞ്ഞലോഹം; പവന് ഇന്ന് 480 രൂപയുടെ വർധനവ് appeared first on Metro Journal Online.