Kerala
മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിന്റെ എൻജിന്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകടത്തിന് കാരണം
പുക ഉയർന്നയുടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേക്കുമുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. ഇതാണ് വലിയ ദുരന്തത്തിൽ നിന്ന് ഒഴിവായത്. പിന്നാലെ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തുകയായിരുന്നു
ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘമെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം കുറച്ച് നേരത്തേക്ക് തടസ്സപ്പെട്ടു.
The post മദ്യവുമായി വന്ന ലോറിയിൽ നിന്നും പുക; ഡ്രൈവറുടെ ഇടപെടലിൽ വഴി മാറിയത് വൻ ദുരന്തം appeared first on Metro Journal Online.