Kerala

മലമ്പുഴയിൽ യുവാവ് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാൾ

മലമ്പുഴയിൽ യുവാവ് തീകൊളുത്തി മരിച്ചു. മലമ്പുഴ മനക്കൽക്കാട് സ്വദേശി പ്രസാദാണ്(43) തീ കൊളുത്തി മരിച്ചത്. നേരത്തെ സംഭവിച്ച അപകടത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നു പ്രസാദ്.

വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് സംഭവമാദ്യമറിഞ്ഞത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ഓടിക്കൂടിയ നാട്ടുകാർ വീടിന്റെ ജനൽ തകർത്താണ് പ്രസാദിനെ പുറത്തെടുത്തത്.

പിന്നാലെ പോലീസും ഫയർ ഫോഴ്‌സും എത്തി തീ പൂർണമായും അണച്ചു. പ്രസാദിന്റെ അച്ഛനും സഹോദരനും പുറത്തുപോയ സമയത്തായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button