Kerala
തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി; ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ

കണ്ണൂർ തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി. സംഭവത്തിൽ അയൽവാസികളായ രണ്ട് ബംഗാൾ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തലശ്ശേരി കൂളിബസാറിലാണ് സംഭവം. പരുക്കേറ്റ വയോധികയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഷണശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
The post തലശ്ശേരിയിൽ വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി; ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ appeared first on Metro Journal Online.