Kerala

അടുത്ത വര്‍ഷം മലയാളം സംസാരിക്കും; ഇത് ഗവര്‍ണറുടെ ഉറപ്പ്

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സംസാരിക്കാനും മനസ്സിലാക്കാനും ഏറെ പ്രയാസമുള്ള ഭാഷാണ് മലയാളം. തമിഴ്‌നാട്ടുകാര്‍ക്ക് പോലും മലയാളം വഴങ്ങാന്‍ ഏറെ പ്രയാസപ്പെടുന്നത് കാണാറുണ്ട്. വിവിധ ജോലികള്‍ക്കായി കേരളത്തിലെത്തുന്ന ബംഗാളികള്‍ പോലും മലയാളം മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുക്കാറുണ്ട്. എന്നാല്‍, കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ രാജേന്ദ്ര ആര്‍ലേക്കര്‍ മലയാളം സംസാരിക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ താന്‍ മലയാളം സംസാരിക്കുമെന്നും അതിനായി മലയാളം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ആര്‍ലേക്കര്‍ വ്യക്തമാക്കി. ഗോവ ഗവര്‍ണറും ബി ജെ പി നേതാവുമായ പി എസ് ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യവയൊണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീധരന്‍ പിള്ള 250 ലധികം പുസ്തകം രചിച്ചു. ഇത് ഒരു പ്രത്യേകതയുള്ള പരിപാടിയാണ്. തന്റെ ജന്മഭൂമി ഗോവയും കര്‍മ്മ ഭൂമി കേരളവും. ശ്രീധരന്‍ പിള്ളയുടെ കര്‍മ്മഭൂമി ഗോവയും ജന്മഭൂമി കേരളവുമാണ്. അദ്ദേഹം പറഞ്ഞു.

കേരളവും ഗോവയും തമ്മില്‍ സമാനതകള്‍ ഏറെയാണ്. നല്ലത്, രാഷ്ട്രീയം എന്ന രണ്ട് പദങ്ങള്‍ തമ്മില്‍ ഇന്ന് വലിയ വ്യത്യാസം ഉണ്ട്. നല്ല രാഷ്ട്രീയകാരന്‍ ആവണമെങ്കില്‍ ആദ്യം നല്ല മനുഷ്യന്‍ ആവണം.ഗോവയും കേരളവും തമ്മില്‍ മറ്റൊരു സാമ്യം ഉണ്ട്. രണ്ടും പരശുരാമന്റെ സൃഷ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

The post അടുത്ത വര്‍ഷം മലയാളം സംസാരിക്കും; ഇത് ഗവര്‍ണറുടെ ഉറപ്പ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button