Kerala
അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റൈറ്റ് കാൻസർ സ്ഥിരീകരിച്ചു

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റൈറ്റ് കാൻസർ സ്ഥിരീകരിച്ചു. ബൈഡന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരം ലോകമറിയുന്നത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായാണ് വിവരം.
വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട പ്രോസ്‌റ്റൈറ്റ് കാൻസറാണിത്. ഗ്ലീസൺ സ്‌കോറിൽ 10ൽ 9 ആണ് അദ്ദേഹത്തിന്റെ സ്ഥിതി. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണവിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് പറയുന്നത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ രോഗവിവരം പുറത്തുവരുന്നത്. യുഎസ് പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്നു ജോ ബൈഡൻ
The post അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റൈറ്റ് കാൻസർ സ്ഥിരീകരിച്ചു appeared first on Metro Journal Online.



