WORLD

അതിനിടെ, യുക്രൈനില്‍ റഷ്യ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ യുക്രൈനിലെ വൈദ്യുതി വിതരണശൃംഖലയ്ക്ക് തകരാറ് സംഭവിച്ചതായും പത്ത് ലക്ഷത്തോളം പേരുടെ വീടുകളില്‍ വൈദ്യുതി നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രൈനിലെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് വോളേഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്. റഷ്യ തങ്ങളുടെ ആണവനയം പുതുക്കിയത് യുക്രൈനെ ആശങ്കയിലാഴ്ത്തിയിരുന്നു. അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ യുക്രൈനിന്റെ കൈവശമുണ്ട്. എന്നിരുന്നാലും 5,500ത്തിലധികം ആണവായുധങ്ങളുള്ള റഷ്യയ്ക്ക് മുന്നില്‍ ഇവയ്ക്ക് വലിയ പ്രസക്തിയില്ല. എന്നാല്‍ യുക്രൈനെതിരെ ആണാവായുധം പ്രയോഗിച്ചാല്‍ അമേരിക്കയും യുദ്ധത്തിലേക്ക് കടക്കും. ഇത് മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. അതേസമയം, ബ്രിട്ടനെയും യുഎസിനെയും ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. യുക്രൈനെതിരായ യുദ്ധത്തില്‍ തങ്ങള്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായും പുടിന്‍ പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്. റഷ്യയില്‍ യുഎസ് നിര്‍മിത ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാന്‍ ജോ ബൈഡന്‍ യുക്രൈന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈന്‍ റഷ്യക്ക് നേരെ ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്തു. അതിന് മറുപടിയെന്നോണമായിരുന്നു പിന്നീട് റഷ്യ യുക്രൈന് മേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്. ഈ ആക്രമണത്തിന് പിന്നാലെയാണ് യുഎസിനെയും യുകെയും മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിന്‍ പറഞ്ഞത്. യുക്രൈന് ആയുധങ്ങള്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തും. അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പുടിന്‍ പറഞ്ഞത്.

സോള്‍: തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെ എന്ന് പരസ്യമായി പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. യുക്രൈനെതിരെ റഷ്യ നടത്തികൊണ്ടിരിക്കുന്ന യുദ്ധത്തിന് പൂര്‍ണ പിന്തുണയറിയിക്കുന്നതായി…

Read More »

ചിക്കാഗോയിലെ പെട്രോൾ പമ്പിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള 22 കാരനായ യുവാവിനെ യുഎസിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വെച്ച് അക്രമികൾ മാരകമായി വെടിവച്ചുകൊന്നു. സ്‌റ്റേഷനിൽ സുഹൃത്തിനെ സഹായിക്കുന്നതിനിടെ ശനിയാഴ്ച…

Read More »

എന്നാലും എന്റെ ചിദംബരേട്ടോ….നിങ്ങളെ ഒരു ഭാഗ്യം; ഭാര്യക്ക് സ്വര്‍ണ മാല വാങ്ങിയയാള്‍ക്ക് എട്ടര കോടിയുടെ ഭാഗ്യം

ഭാര്യക്ക് നാം എന്തെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. എന്നാല്‍ ചിദംബരേട്ടന് കിട്ടിയ പോലൊരു ഭാഗ്യം ഭാര്യക്ക് സ്വര്‍ണം വാങ്ങിക്കൊടുത്തതിന്റെ പേരില്‍ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല. ഒന്നും രണ്ടുമല്ല എട്ടര കോടിയാണ് സിംഗപൂരില്‍…

Read More »

ട്രംപിന്റെ ആദ്യ പണി വരുന്നു; വിദേശികളായ വിദ്യാര്‍ഥികളോട് യു എസിലേക്ക് തിരികെ വരാന്‍ യൂനിവേഴ്‌സിറ്റികളുടെ മുന്നറിയിപ്പ്

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും മുമ്പ് രാജ്യത്തേക്ക് തിരിച്ചുവരണമെന്ന് അമേരിക്കയിലെ സര്‍വകലാശാലകള്‍ തങ്ങളുടെ വിദേശികളായ വിദ്യാര്‍ഥികളോട് തിരിക്കെയെത്താന്‍ ആവശ്യപ്പെട്ടു. കടുത്ത കുടിയേറ്റവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപില്‍…

Read More »

വെടിനിര്‍ത്തല്‍ ലബനാനിലല്ലേ…? ഗാസയില്‍ കൊന്നൊടുക്കാലോ

വെടിനിര്‍ത്തല്‍ കരാര്‍ ലബനാനുമായിട്ടല്ലേ..ഗാസയിലെ ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ..? ഗാസയില്‍ നരനായാട്ട് നടത്തി പൂതി തീരാത്ത ഇസ്രാഈല്‍ ഭീകര സൈനികര്‍ ചിന്തിക്കുന്ന ലോജിക്കാകും ഇത്. ഹിസ്ബുല്ലയുമായുള്ള…

Read More »

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ വിലക്ക്; ലംഘിച്ചാല്‍ കനത്ത പിഴ

16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താനും തീരുമാനിച്ചു. ലോകത്തെ മാതാപിതാക്കള്‍ സ്വപ്‌നം കാണുന്ന സുപ്രധാനമായ നിയമം പുറത്തിറക്കിയ…

Read More »

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചു; സ്‌പേസ് സെന്ററിൽ തീപിടിത്തം

ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനം. എപ്‌സിലോൺ എസ് റോക്കറ്റ് പരീക്ഷണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തനേഗാഷിമ സ്‌പേസ് സെന്ററിൽ വൻ തീപിടിത്തത്തിനും പൊട്ടിത്തെറി കാരണമായി. തീപിടിത്തത്തിൽ…

Read More »

യുദ്ധഭീതി ഒഴിയുന്നു: വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേലും ഹിസ്ബുല്ലയും

ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധ ഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും വെടിനിർത്തൽ നിർദേശങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചതോടെയാണ് യുദ്ധ ഭീതി ഒഴിയുന്നത്. ലിറ്റനി നദി കരയിൽ നിന്ന് ഹിസ്ബുല്ല പിൻമാറണമെന്നതടക്കമുള്ള…

Read More »

ചുമതലയേല്‍ക്കും മുമ്പ് പണി തുടങ്ങി ട്രംപ്; ചൈനക്ക് പാരയാകും മോദിക്ക് ചിരിക്കാം

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരത്തിലേറും മുമ്പുണ്ടായിരുന്ന യു എസിന്റെ അന്താരാഷ്ട്ര ബാന്ധവങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പുനരാരംഭിക്കാന്‍ പോകുകയാണെന്ന വ്യക്തമായ സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്. അടുത്ത…

Read More »

ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ് രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ…

Read More »
Back to top button