WORLD

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ സിഖ് ഗുരുദ്വാരകളിൽ യുഎസ് അധികൃതരുടെ റെയ്ഡ്

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും തെരച്ചിൽ നടത്തി അധികൃതർ. പരിശോധനക്കായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂ ജേഴ്‌സിയിലെയും ഗുരുദ്വാരകളിലെത്തി. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ചില ഇന്ത്യക്കാർ ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകൾ കേന്ദ്രമായി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ

എന്നാൽ ഗുരുദ്വാരകളിലെ റെയ്ഡ് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനത്തിൽ ആശങ്കാകുലരാണെന്നും സിഖ് സംഘടനകൾ അറിയിച്ചു. എന്നാൽ അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളുമടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് യുഎസ് അധികൃതർ പറയുന്നത്

നേരത്തെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട നിരവധി ബ്രസീലുകൾ വിമാനത്തിലടക്കം കൊടിയ പീഡനമാണ് അനുഭവിച്ചതെന്ന റിപ്പോർട്ട് വന്നിരുന്നു. നൂറിലധികം പേരാണ് യുഎസിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് ബ്രസീലിൽ എത്തിയത്. വിമാനത്തിൽ നിന്ന് 88 ബ്രസീലുകാരെ കൈവിലങ്ങോടെയാണ് ഇറക്കിയത്. വിമാനത്തിൽ എസി ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നും ഇവർ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button