Kerala

കൊച്ചി ചരക്കുകപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പൽ കൊച്ചി തീരത്ത് മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അപകടം മൂലമുണ്ടായ പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കപ്പൽ അപകടത്തിൽപെട്ടതിനു പിന്നാലെ കടലിൽ വീണ് കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നതാണ്. മേഖലയിലെ മത്സ്യസമ്പത്തിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

മേയ് 24നാണ് അറബിക്കടലിൽ കപ്പൽ കൊച്ചി പുറംകടലിന് സമീപമായി കപ്പൽ മുങ്ങിയത്. കപ്പലിൽ അപകടകരമായ വിധത്തിലുള്ള ഉണ്ടായിരുന്ന 13 കണ്ടെയ്നറുകളിൽ 12 എണ്ണത്തിലും കാത്സ്യം കാര്‍ബൈഡായിരുന്നു ഉണ്ടായിരുന്നത്. കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളിൽ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അതേസമയം, കപ്പലിൽ നിന്ന് ഒഴുകിയ എണ്ണപാട നിയന്ത്രിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button