കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാട്; കെ ആർ മീരക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

സാഹിത്യകാരി കെആർ മീരക്കെതിരെ പോലീസിൽ പരാതി നൽകി രാഹുൽ ഈശ്വർ. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഷാരോൺ രാജ് വധക്കേസ് മുൻനിർത്തി പറഞ്ഞ പ്രസ്താവനയിലാണ് പരാതി. എറണാകുളം പോലീസിലാണ് പരാതി നൽകിയത്.
കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതി നൽകിയതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. വളരെ ചിരിച്ചു കൊണ്ട് പുച്ഛത്തോടെ പറയുകയാണ്, ചിലപ്പോൾ കഷായം കലക്കി കൊടുക്കേണ്ടി വരുമെന്ന്. ഷാരോൺ എന്ന് പറയുന്ന പുരുഷൻ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം നൽകി കൊന്നതെങ്കിൽ ന്യായീകരിക്കുമോ
അഞ്ചോ ആറോ തവണ മനപ്പൂർവം ഷാരോണിനെ ഗ്രീഷ്മ വിളിച്ചു വരുത്തി ലൈംഗികതയിൽ ഏർപ്പെടാൻ താത്പര്യത്തോടെ സംസാരിച്ചു. എന്നിട്ട് വിഷം കൊടുത്ത് കൊന്നുവെന്ന് കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരുത്തനെ അപമാനിക്കുകയും അവന്റെ കുറ്റമാണ് അവൻ മരിച്ചത് എന്ന് പറയുകയും ചെയ്യുന്നത് കൊലപാതകത്തെ ന്യായീകരിക്കലല്ലേ എന്നും രാഹുൽ ഈശ്വർ ചോദിച്ചു.
The post കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാട്; കെ ആർ മീരക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ appeared first on Metro Journal Online.