Kerala
തിരുവനന്തപുരത്ത് ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്‌ക്വാഡും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ഫോർട്ട് മാനറിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. മനുഷ്യ ബോംബ് വഴി തകർക്കുമെന്നായിരുന്നു സന്ദേശം.
പൊലീസും ബോംബ് സ്‌ക്വാഡും ഹോട്ടലിൽ പരിശോധന നടത്തുന്നു. എല്ലാ മുറികളും സംഘം പരിശോധിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജ സന്ദേശമാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
The post തിരുവനന്തപുരത്ത് ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്‌ക്വാഡും appeared first on Metro Journal Online.