WORLD

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങ് ഇന്ന്; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങ് ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ഓടെയാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതിക ദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുവരും. തുടർന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീ മേജർ ബസിലിക്കയിൽ എത്തിച്ച് സംസ്‌കരിക്കും

പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് വിട ചൊല്ലാനായി വത്തിക്കാനിലേക്ക് ഒഴുകി എത്തിയത്. പൊതുദർശനത്തിനൊടുവിൽ ഇന്നലെ അർധരാത്രിയോടെ ശവപേടകം അടച്ചു. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണി കൊണ്ടുമൂടി. ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും പോപ് ആയിരിക്കെ ചെയ്ത പ്രവർത്തികളുടെ ലഘുവിവരണവും പേടകത്തിൽ വെച്ചു

കാമർലെംഗോയായ കർദിനാൾ കെവിൻ ഫാരലിന്റെ മുഖ്യ കാർമികത്വത്തിൽ മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണ് പേടകം അടച്ചത്. 2.50 ലക്ഷം പേർ പാപ്പയെ അവസാനമായി കാണാനെത്തിയെന്നാണ് കണക്ക്. ഇന്ത്യയിൽ നിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാഷ്ട്രപതി സംസ്‌കാര ചടങ്ങിലും പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.

The post ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങ് ഇന്ന്; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button