National

ആശ വർക്കർമാരുടെ സമരം: ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ആശ വർക്കർമാരുടെ സമരത്തിൽ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ആശമാരെ സ്ഥിര ജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്

കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് നോട്ടീസ് നൽകിയത്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കാനിരിക്കെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ്

മണിപ്പൂരിലെ രാഷ്ട്രപതി ഭരണം, മണിപ്പൂർ ബജറ്റ് എന്നിവ ആദ്യ ദിനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ എത്തിക്കും. പരിഷ്‌കരിച്ച വഖഫ് ബില്ലും ഈ സഭാ കാലത്ത് തന്നെ പാസാക്കാനാണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button