Gulf

ഹാന്‍സ് സിമ്മറിന്റെ നേതൃത്വത്തില്‍ ദേശീയഗാനത്തെ പുനഃക്രമകീകരിക്കാന്‍ സഊദി ഒരുങ്ങുന്നു

റിയാദ്: വിഖ്യാത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറിന്റെ നേതൃത്വത്തില്‍ തങ്ങളുടെ ദേശീയഗാനത്തെ പുനഃക്രമീകരിക്കാന്‍ സഊദി ഒരുങ്ങുന്നു. വ്യത്യസ്തമായ സംഗീതോപകരണങ്ങളുടെ സഹായത്തോടെ പുത്തന്‍ താളവും ഈണങ്ങളും നല്‍കിയാവും ദേശീയഗാനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുക.

ദേശീയഗാനത്തെ പുതുക്കിപണിയാന്‍ ലോക പ്രശസ്ത സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മര്‍ എത്തുന്ന വിവരം സഊദി ജിഇഎ(ജനറല്‍ എന്റെര്‍ടൈന്‍മെന്റ്) ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. സഊദിയുടെ സംസ്‌കാരവും പൈതൃകവും ഉള്‍ച്ചേര്‍ന്ന അറേബ്യ എന്ന ഗാനവും സിമ്മര്‍ രചിച്ചിട്ടുണ്ട്. ദേശീയഗാനം പുനഃക്രമീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സിമ്മറുടെ സേവനം ഉപയോഗപ്പെടുത്താനാണ് സഊദിയുടെ ശ്രമം. 2034 ഫിഫ ലോക കപ്പിന് ആതിഥ്യമരുളാന്‍ അരയും തലയും മുറുക്കി തയാറെടുത്തു തുടങ്ങിയ സഊദിയെ സംബന്ധിച്ചിടത്തോളം സിമ്മറുടെ സേവനം വിലമതിക്കാനാവാത്തതായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button