Gulf

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ പ്രത്യേക വിദ്യാഭ്യാസ മാതൃകയുമായി യുഎഇ

അബുദാബി: പ്രത്യക്ഷത്തില്‍ കാണാത്തതും എന്നാല്‍ പ്രത്യേക പരിഗണന ആവശ്യമായി വരുന്നതുമായി കുട്ടികളെ ലക്ഷ്യമിട്ട് പ്രത്യേക പഠനപദ്ധതി ആവിഷിക്കരിച്ച് യുഎഇ. കെഎച്ച്ഡിഎ(നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി)യുടെ മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകുന്ന രീതിയിലുള്ള സ്പീഡി ലാബ്‌സ് എന്ന എഡ് ടെക് പ്ലാറ്റ്‌ഫോമാണ് ഇതിനായി രൂപകല്‍പന ചെയ്തരിക്കുന്നത്. അബുദാബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജിനോടും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങളുമായും ഒത്തുപോകുന്നത് കൂടിയാണ് ഈ പുതിയ സംവിധാനം.

എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വെല്ലുവിളികള്‍ ഏത് തരത്തിലുള്ളതാണെന്ന് നേരത്തെ തന്നെ കണ്ടെത്താനും അതിനെ പരമാവധി പരിഹരിക്കാനും സാധ്യമാവുന്ന വിധമാണ് ഇത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ലേണിങ് ഡിസബിലിറ്റീസ്, എഡിഎച്ച്ഡി(അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍), ഓട്ടിസം തുടങ്ങിയ വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കെല്ലാം ഏറെ പ്രയോജനപ്പെടുന്നതാണ സ്പീഡി ലാബ്‌സ് എന്ന എഡ് ടെക്. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എജ്യുടെക് കമ്പനിയായ നോളജ് ഹബ്ബാണ് ഈ നൂതന ആശയത്തിന് പിന്നില്‍. പ്രരംഭഘട്ടമെന്ന നിലയില്‍ ദുബൈയിലെ കാരമെല്‍ സ്‌കൂളിലും മാപ്പിള്‍വുഡ് കനേഡിയന്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂളിലും പദ്ധതി പരീക്ഷണാര്‍ഥം നടപ്പാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button