മലപ്പുറത്ത് നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചതിന് ആത്മഹത്യ ചെയ്ത നവവധുവിന്റെ മരണത്തില്‍ കേസ് എടുത്ത് വനിതാ കമ്മീഷന്‍

മലപ്പുറം കൊണ്ടോട്ടിയില്‍ നവവധു നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയ കേസ് എടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍.
വാര്‍ത്ത രാവിലെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി കമ്മീഷന്‍ ഡയറക്ടര്‍ക്കും സി.ഐക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഴ് മാസം മുമ്പ് വിവാഹിതയായ 19കാരി ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ്, ഷഹാനയെ നിരന്തരം അവഹേളിക്കുമായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചതോടെയാണ് ഷഹാന മാനസികമായി തളര്‍ന്നത്.ഷഹാനയുടെ കുടുംബത്തിന്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി.
The post മലപ്പുറത്ത് നിറത്തിന്റെ പേരില്‍ ആക്ഷേപിച്ചതിന് ആത്മഹത്യ ചെയ്ത നവവധുവിന്റെ മരണത്തില്‍ കേസ് എടുത്ത് വനിതാ കമ്മീഷന്‍ appeared first on Metro Journal Online.