Gulf

ഈ വര്‍ഷം യുഎഇ 500 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

ദുബായ്: ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും യുഎഇയില്‍ 500ല്‍ അധികം ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ശരീഫ് അല്‍ ഒലാമ വ്യക്തമാക്കി. ദുബായില്‍ ആരംഭിച്ച ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇവിയുടെ 50 ശതമാനം ഉടമസ്ഥതയിലുള്ള മന്ത്രാലയം കഴിഞ്ഞവര്‍ഷം നൂറിലേറെ ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിച്ചിരുന്നു. 100 ശതമാനം സംശുദ്ധമായ ഊര്‍ജ്ജം വികസിപ്പിക്കുക എന്ന രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി 2030 ആവുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ്ജശേഷി 14 ജിഗാ വാട്ട് ആയി ഉയര്‍ത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് രാജ്യത്ത് വിപ്ലവപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഒരു നയമാണ് ഈ രംഗത്ത് നടപ്പാക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.

The post ഈ വര്‍ഷം യുഎഇ 500 ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button