Sports

രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമിൽ

മുൻ ഇന്ത്യൻ നായകനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ടി20 ടൂർണമെന്റിൽ കളിക്കുകയാണ് സമിത്

രണ്ട് ചതുർദിന മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര. ഉത്തർപ്രദേശിൽ നിന്നുള്ള മുഹമ്മദ് അമാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. ചതുർദിന മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള താരം സോഹം പട് വർധൻ ടീമിനെ നയിക്കും

ഈ വർഷം നടന്ന കുച്ച് ബിഹാർ ട്രോഫിയിൽ സമിത് ദ്രാവിഡ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 362 റൺസാണ് സമിത് നേടിയത്. പേസ് ബൗളിംഗ് ഓൾറൗണ്ടർ കൂടിയായ സമിത് എട്ട് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളും നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button