സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. പി മോഹനൻ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബ് ജില്ലാ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്.
ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജില്ലയിൽ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയാണ് എം മെഹബൂബ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്
സഹകരണ മേഖലയിലും അദ്ദേഹത്തിന് വലിയ പ്രവർത്തനപരിചയമുണ്ട്. അത്തോളി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
The post സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു appeared first on Metro Journal Online.