വന്യജീവി ആക്രമണം: മുഖ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു

വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്താൻ വീണ്ടും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. വനം, ധനകാര്യ, റവന്യു, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചന വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും
കഴിഞ്ഞ 12ന് വനംവകുപ്പ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം ചെറുക്കുന്നതിന് പത്ത് മിഷനുകൾ തയ്യാറാക്കിയിരുന്നു. വന്യജീവികൾക്ക് കാടിനുള്ളിൽ തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്
വനം വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡിജിപിയും വ്യാഴാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ പങ്കെടുക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യും.
The post വന്യജീവി ആക്രമണം: മുഖ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു appeared first on Metro Journal Online.