Gulf

വ്യാജ ഉല്‍പ്പന്ന വില്പന 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: വ്യാജ ഉല്‍പന്ന വില്‍പന അടക്കമുള്ള നിയമലംഘനങ്ങളുടെ പേരില്‍ ഹവല്ലി മേഖലയില്‍ 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി കോമേഷ്യല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അന്‍സാരി അറിയിച്ചു. വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് പരിശോധന നടത്തിയതും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറിയ തുകക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് രണ്ട് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഈ സ്ഥാപനങ്ങള്‍ നല്‍കിയ കാര്‍ഡുകള്‍ ക്ലിനിക്കുകള്‍ ചികിത്സ നല്‍കാതെ മടക്കിയതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. പിന്നീടുള്ള പരിശോധനയില്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍, രണ്ട് പരസ്യ സ്ഥാപനങ്ങള്‍, 13 വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്റ്റോറുകള്‍ എന്നിവ നടപടി നേരിട്ടതില്‍ ഉള്‍പ്പെടും. പണവുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാട് നടത്തണമെന്ന നിബന്ധന മറികടന്ന് നേരിട്ട് പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ പൂട്ടിച്ചത്. ആഡംബര ഉല്‍പ്പന്നങ്ങള്‍, വിലകൂടിയ വാച്ചുകള്‍, ബാഗ്, ചെരുപ്പ്, ഗിഫ്റ്റ് സെറ്റുകള്‍ തുടങ്ങിയ രാജ്യാന്തര ബ്രാന്റുകളുടെ വ്യാജ പതിപ്പുകള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയാണ നടപടി സ്വീകരിച്ചതെന്നും ഫൈസല്‍ അന്‍സാരി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button