Gulf

ദുബായില്‍ പുതിയ പാര്‍ക്കിംഗ് ആപ്പുമായി പാര്‍ക്കിന്‍

ദുബായ്: പുതിയ പാര്‍ക്കിംഗ് ആപ്പുമായി എമിറേറ്റിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായ പാര്‍ക്കിന്‍ പിജെഎസ് സി. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി ലക്ഷ്യമിട്ടാണ് പാര്‍ക്കിന്‍ പുതിയ പാര്‍ക്കിംഗ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ‘പാര്‍ക്ക് നൗ പേ ലേറ്റര്‍’ എന്ന ഓപ്ഷനും ഇതിനുണ്ട്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. പ്ലേ സ്റ്റോറില്‍ നിന്നും പാര്‍ക്കിന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും.

ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിംഗ് പിഴയടക്കാനും ഡിസ്പ്യൂട്ട് റിക്വസ്റ്റ് റീഫണ്ട് തുടങ്ങിയവയെല്ലാം പുതിയ ആപ്പിലൂടെ ചെയ്യാനാവും. വാഹനവുമായി പാര്‍ക്കിങ്ങിനായി എത്തുന്നവര്‍ക്ക് ആപ്പിലൂടെ വളരെ പെട്ടെന്ന് എവിടെയാണ് പാര്‍ക്കിംഗ് ചെയ്യാന്‍ സൗകര്യമുള്ളതെന്ന് കണ്ടെത്താനും സാധിക്കുമെന്ന് പാര്‍ക്കിന്‍ അധികൃത പ്രസ്താവനയിലൂടെ അറിയിച്ചു

ഉപഭോക്താക്കള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ യൂസര്‍ ഫ്രണ്ട്‌ലിയായി ഉപയോഗിക്കാവുന്ന പാര്‍ക്കിംഗ് ആപ്പാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് കമ്പനി സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് അബ്ദുള്ള അല്‍ അലി വ്യക്തമാക്കി. ആപ്പിലൂടെ പാര്‍ക്കിംഗ് വളരെ എളുപ്പത്തില്‍ ചെയ്യാനാവുമെന്നും ഉപഭോക്താക്കള്‍ തങ്ങളുടെ സ്വന്തം നിയന്ത്രണത്തില്‍ ഇത് ഉപോയഗിക്കാന്‍ സാധിക്കുമെന്നും ദുബായിലെ അര്‍ബന്‍ മൊബിലിറ്റിയെ സഹായിക്കുന്നതിനൊപ്പം ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിനെ പിന്തുണക്കുന്നതും സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതുമാണ് ആപ്പ് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button