WORLD

പാക് അധീന കാശ്മീരിലെ മദ്രസകൾ ക്യാമ്പുകളാക്കി പാക് സൈന്യം; ജനങ്ങൾക്ക് പരിശീലനം നൽകുന്നു

അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാക് സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിലെ ആയിരത്തോളം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങലെ സ്‌കൂളുകളിലെ ക്യാമ്പുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ തയ്യാറെടുക്കുന്നതായും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്

മിസൈൽ പരീക്ഷണം പ്രകോപനമായി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് വിധേനയും ആക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പാക്കിസ്ഥാന്റെ മുന്നൊരുക്കം. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം വർധിപ്പിച്ച ശേഷമാണ് പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകുന്നത്

ഇന്ത്യൻ ആക്രമണമുണ്ടായാൽ ജാഗ്രതയോടെ എങ്ങനെ പെരുമാറണം, പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ഇവരോട് വിശദീകരിക്കുന്നത്. കൂടാതെ ഗ്രാമീണരോട് രണ്ട് മാസത്തേക്കുള്ള ഭക്ഷണം കരുതി വെക്കാനും പാക് സേന നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button