Kerala
എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതി
ഇതിൽ 4,24,583 പേർ തുടർ പഠനത്തിന് യോഗ്യത തേടി. 61,449 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലാണ്. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്തും. മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്
തുടങ്ങിയ സൈറ്റുകളിൽ ഫലം അറിയാം
The post എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം appeared first on Metro Journal Online.