Gulf
മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാഷ്ട്രങ്ങളിൽ റമദാൻ വ്രതാരംഭം നാളെ

ദുബായ്: ഒമാനിലും സഊദിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനി) റമദാൻ വ്രതാരംഭം.
സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം നാളെ (ശനി) റമദാനു തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.