Gulf

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് മുന്നോടിയായാണ് നിയന്ത്രണം. രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശിക്കാനുള്ള അവസാന തീയതിയും ഉംറയ്ക്കായി എത്തിയവർക്ക് തിരികെപോകാനുള്ള അവസാന തീയതിയും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനാവുന്ന അവസാന തീയതി ഏപ്രിൽ 13 ആണ്. അതിന് ശേഷം രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 29 ആണ് ഉംറയ്ക്ക് ശേഷം മടങ്ങിപ്പോകാനുള്ള അവസാന തീയതി. ഈ ദിവസത്തിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ അധികൃതർ വ്യക്തമാക്കി.

ഉംറ നിർവഹിക്കാനെത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ ആവശ്യമാണ്. പിന്നീട് നുസുക് ആപ്പ് വഴി ഉംറയ്ക്കുള്ള അനുവാദം നേടണം. ഔദ്യോഗിക ഓപ്പറേറ്റർമാരിൽ നിന്ന് മാത്രമേ ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ തേടാവൂ എന്നും അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ്സ് അംഗീകരിച്ച ഓപ്പറേറ്റർമാരാവണം. ഈ നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് 50,000 ദിർഹം പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button