Kerala
തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്ക് പരുക്ക്

തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്‌ളാറ്റിൽ വിജയൻ നായരാണ്(73) മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ ഇയാളെ തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്നാണ് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര പരുക്കേറ്റു.
The post തൃപ്പുണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്ക് പരുക്ക് appeared first on Metro Journal Online.