Kerala
താമരശ്ശേരിയിൽ വിഷ കൂൺ പാചകം ചെയ്ത് കഴിച്ച ആറ് പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്ത് കഴിച്ച ആറ് പേർക്ക് ഭക്ഷ്യവിഷബാധ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ആറ് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ട് കുടുംബങ്ങൾ പാചകം ചെയ്ത് കഴിക്കുകയായിരുന്നു
ഇന്നലെ വൈകിട്ടാണ് ഇവർ കൂൺ പാചകം ചെയ്ത് കഴിച്ചത്. പിന്നാലെ ഛർദി ആരംഭിക്കുകയായിരുന്നു. ആറ് പേരും ചികിത്സയിൽ തുടരുകയാണ്.
The post താമരശ്ശേരിയിൽ വിഷ കൂൺ പാചകം ചെയ്ത് കഴിച്ച ആറ് പേർക്ക് ഭക്ഷ്യവിഷബാധ appeared first on Metro Journal Online.