യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ നേരിയ കുറവ്: ഡീസലിന് വില കൂടും

യുഎഇ: ഓഗസ്റ്റ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ ഡീസലിന് വില വർധിച്ചു. യുഎഇയിലെ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ജൂലൈ മാസത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ പെട്രോൾ വിഭാഗങ്ങൾക്കും ലിറ്ററിന് ഒരു ഫിൽസ് കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഡീസൽ വില ലിറ്ററിന് 15 ഫിൽസ് വർധിച്ചു.
പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും:
* സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.69 ദിർഹം (ജൂലൈയിൽ 2.70 ദിർഹം)
* സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 2.57 ദിർഹം (ജൂലൈയിൽ 2.58 ദിർഹം)
* ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് 2.50 ദിർഹം (ജൂലൈയിൽ 2.51 ദിർഹം)
* ഡീസൽ: ലിറ്ററിന് 2.78 ദിർഹം (ജൂലൈയിൽ 2.63 ദിർഹം)
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസരിച്ചാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.