Gulf
യുഎഇയിൽ നേരിയ ഭൂകമ്പം; ഷാർജയിലെ ഖോർഫക്കാനിൽ പ്രകമ്പനം അനുഭവപ്പെട്ടു

ഷാർജയിലെ ഖോർഫക്കാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:35-നാണ് ഉണ്ടായത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
പ്രദേശത്തെ താമസക്കാർക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയിൽ ഇടയ്ക്കിടെ ഇത്തരം നേരിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ടെന്നും ഇത് സാധാരണമാണെന്നും അധികൃതർ അറിയിച്ചു.
The post യുഎഇയിൽ നേരിയ ഭൂകമ്പം; ഷാർജയിലെ ഖോർഫക്കാനിൽ പ്രകമ്പനം അനുഭവപ്പെട്ടു appeared first on Metro Journal Online.