Kerala
എറണാകുളത്ത് 10, 12 വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിന് ഇരയായി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
അമ്മയുടെ ആൺസുഹൃത്താണ് ഇവരെ പീഡിപ്പിച്ചതെന്നാണ് വിവരം. കുട്ടികൾ രണ്ട് വർഷമായി പീഡനത്തിന് ഇരയാകുകയായിരുന്നു. സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് കുട്ടികൾ വിവരം പുറത്തുപറഞ്ഞത്.
തുടർന്ന് പോലീസിൽ ബന്ധപ്പെടുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. പീഡന വിവരം അമ്മക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
The post എറണാകുളത്ത് 10, 12 വയസ്സുള്ള സഹോദരിമാർ പീഡനത്തിന് ഇരയായി; പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത് appeared first on Metro Journal Online.