സിറിയയിലേക്കു സൗദി കപ്പല്‍ സര്‍വിസ് ആരംഭിച്ചു

റിയാദ്: സൗദിക്കും സിറിയക്കുമിടയില്‍ നേരിട്ടുള്ള കപ്പല്‍ ഗതാഗതം ആരംഭിച്ചതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ പോര്‍ട്‌സ് വെളിപ്പെടുത്തി. ജിദ്ദ ഇസ്ലാമിക തുറമുഖത്തുനിന്നും സിറിയയിലേക്കാണ് ഇഎക്‌സ്എസ് 6 എന്ന കപ്പല്‍ കമ്പനി കപ്പല്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ജിദ്ദ ഇസ്ലാമിക തുറമുഖത്തുനിന്നും പുറപ്പെട്ട് തുര്‍ക്കിയിലെ ഇസ്‌കെന്ധറെന്‍ തുറമുഖം വഴി സിറിയയിലെ ലതാക്കിയ തുറമുഖവുമായി ബന്ധിപ്പിച്ചുള്ള സര്‍വീസാണ് ആരംഭിച്ചിട്ടുള്ളത്.
ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കാന്‍ കപ്പല്‍ സര്‍വീസ് ഇടയാക്കുമെന്നാണ് കരുതുന്നത്. 858 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്‌നറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാമാന്യം വലിപ്പമുള്ള കപ്പലാണ് ഇഎക്‌സ്എസ് 6. ജിദ്ദ തുറമുഖത്തിന്റെ ഷിപ്പിംഗ് ശൃംഖലയെ വിദേശങ്ങളിലെ കൂടുതല്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും തുറമുഖത്തിന്റെ നിലവാരം ഉയര്‍ത്താനും കപ്പല്‍ സര്‍വിസ് ഇടയാക്കുമെന്നാണ് സഊദി പ്രതീക്ഷിക്കുന്നത്.
The post സിറിയയിലേക്കു സൗദി കപ്പല്‍ സര്‍വിസ് ആരംഭിച്ചു appeared first on Metro Journal Online.