തലശ്ശേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വാഹനം തടഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു. തലശ്ശേരി മണോളികാവ് ഉത്സവത്തിനിടെയാണ് സംഭവം. പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയായ ആളെ കസ്റ്റഡിയിലെടുക്കാൻ ഉത്സവപറമ്പിൽ എത്തിയപ്പോഴാണ് സംഭവം
പോലീസുകാരെ പൂട്ടിയിട്ട ശേഷമാണ് പ്രതിയെ മോചിപ്പിച്ചത്. സംഭവത്തിൽ 55 സിപിഎം പ്രവർത്തകർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ബിജെപി-സിപിഎം സംഘർഷത്തിനിടെ നിയന്ത്രിക്കാനെത്തിയ പോലീസുകാരെ സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു
ഇതിൽ 27 സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ ഉത്സവത്തിനെത്തിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ സിപിഎം പ്രവർത്തകർ വാഹനം തടയുകയും പ്രതികളെ മോചിപ്പിക്കുകയുമായിരുന്നു.
The post തലശ്ശേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വാഹനം തടഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ appeared first on Metro Journal Online.