Gulf

ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത് പണിയായി; ആളുകളുടെ തള്ളിക്കയറ്റത്തില്‍ കട തകര്‍ന്നു

അബഹ: ഇനി ഇങ്ങനെയൊന്നും ആരും ഉദ്ഘാടന ദിനത്തില്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കരുത്. ഓഫര്‍ അറിഞ്ഞ് ആളുകള്‍ ഇടിച്ചു കയറിയതോടെ കട തന്നെ തകര്‍ന്നു. സഊദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് ഉടമയുടെ ജീവിതത്തിലെ മറക്കാത്ത അനുഭവം സമ്മാനിച്ച് കടയിലെ സാധനങ്ങളെല്ലാം നിലംപൊത്തിയത്.

സോഷ്യല്‍ മീഡിയയിലും വലിയതോതില്‍ പരസ്യം നല്‍കിയിരുന്നതിനാല്‍ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൂറു കണക്കിന് ആളുകളായിരുന്നു കടയിലേക്കുള്ള ഗേറ്റ് തുറക്കുന്നതും കാത്തിരുന്നത്. തുറന്ന ഉടന്‍ ആളുകള്‍ അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. മലവെള്ളംപോലെ ഇരമ്പിയെത്തിയ ജനസാഗരത്തില്‍ റാക്കുകളിലെ സാധനങ്ങളെല്ലാം കൈക്കലാക്കാന്‍ പലരും ഒരേ സമയം ശ്രമിച്ചത് റാക്കുകളിലെ സാധനങ്ങളെല്ലാം കൂട്ടത്തോടെ നിലത്തെത്തുന്നതിനാലാണ് കലശിച്ചത്. ഇവയ്ക്ക് മുകളിലൂടെ പിന്നെ ആളുകളുടെ നായാട്ടായിരുന്നു. കടയുടെ ഉദ്ഘാടനവും തകര്‍ച്ചയുമെല്ലാം വൈറല്‍ വീഡിയോകളായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button