Gulf
മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

മക്ക: മകനെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശിയായ പിതാവിന്റെ വധശിക്ഷ സഊദി നടപ്പാക്കി. ഇന്നലെയാണ് മക്കയില്‍ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹിന്റെ വധശിക്ഷ നടപ്പാക്കിയത്. മകനൊപ്പം മറ്റൊരു യുവതിയെയും അവരുടെ മകളെയും പ്രതിയായ സൈദ് വെടിവെച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ലഹരി കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു സഊദി പൗരന്റെ വധശിക്ഷയും ഇന്നലെ നടപ്പാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുടെ ശേഖരം കൈപറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഹസ്സാഅ ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍ സായിദി അല്‍ ഹര്‍ബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
The post മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി appeared first on Metro Journal Online.