നഴ്സറികളില്‍ പഠനഭാഷ അറബിയാക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദ്ദേശം

ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്‌സറികളിലും അധ്യാപന മാധ്യമം ഔദ്യോഗിക ഭാഷയായ അറബിയാക്കണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. എമിറേറ്റിലെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ തീരുമാനം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിയിലെ അക്കാദമി കെട്ടിടത്തില്‍ ഇന്നലെ ശൈഖ് സുല്‍ത്താന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എജ്യുക്കേഷന്‍ അക്കാദമിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിലുള്ള ഷാര്‍ജ പ്രൈവറ്റ് എജുക്കേഷന്‍ അതോറിറ്റിയുടെ പുതിയ കെട്ടിടത്തിനുള്ള ഡിസൈനുകള്‍ക്ക് ഷാര്‍ജ ഭരണാധികാരി അംഗീകാരം നല്‍കി. അതില്‍ ലഭ്യമായ ഹരിത ഇടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂട്ടിച്ചേര്‍ക്കേണ്ട നിരവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. ചെറിയ കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിലെ പരിശീലനത്തിനുള്ള ഒരു പ്രത്യേക കേന്ദ്രവും അതിന്റെ അനുബന്ധങ്ങളും ഇതിനോടനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്.
The post നഴ്സറികളില്‍ പഠനഭാഷ അറബിയാക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദ്ദേശം appeared first on Metro Journal Online.