Gulf

രക്തസാക്ഷികള്‍ രാഷ്ട്രകൂറിന്റെ പ്രതീകങ്ങളെന്ന് ശൈഖ ഫാത്തിമ

അബുദാബി: രാജ്യത്തിനായി ധീരരക്തസാക്ഷിത്വം വഹിച്ചവര്‍ രാഷ്ട്രത്തോടുള്ള കൂറിന്റെയും ത്യാഗത്തിന്റേയും പ്രതീകങ്ങളാണന്ന് രാഷ്ട്രമാതാവും ജനറല്‍ വിമണ്‍സ് യൂണിയന്‍ ചെയര്‍വുമണും മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡിനായുള്ള സുപ്രിംകൗണ്‍സില്‍ പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്. യുഎഇയുടെ രക്തസാക്ഷികളെ ഓര്‍മിക്കാനുള്ള കമെമ്മൊറേഷന്‍ ഡേയുടെ തലേദിവസമായ ഇന്ന് രാജ്യത്തിനായി ധീരരക്തസാക്ഷിത്വം വഹിച്ചവരുടെ അമ്മമാര്‍ക്കായി അയച്ച സന്ദേശത്തിലാണ് ശൈഖ ഫാത്തിമ ധീരസൈനികരെ വാനോളം പ്രശംസിച്ചത്.

ധീരന്മാരായ രക്തസാക്ഷികളെ പ്രസവിച്ച അമ്മമോരോടുള്ള അധമ്യമായ നന്ദിയും കടപ്പാടും എടുത്തുപറഞ്ഞ ശൈഖ ഫാത്തിമ അവരുടെ ത്യാഗം രാഷ്ട്രത്തിനായുള്ള ആത്യന്തികമായ അര്‍പണമാണെന്നും വിശേഷിപ്പിച്ചു. ധീരന്മാരുടെ ജീവിതം വരും തലമുറകളെ പ്രചോദിപ്പിക്കുകതന്നെ ചെയ്യും. രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ അമ്മമാരുടെ ധൈര്യത്തേയും അചഞ്ചലമായ രാജ്യത്തോടുള്ള സ്‌നേഹത്തെയും അവര്‍ വാനോളം തന്റെ സന്ദേശത്തില്‍ പുകഴ്ത്തുകയും ചെയ്തു.

The post രക്തസാക്ഷികള്‍ രാഷ്ട്രകൂറിന്റെ പ്രതീകങ്ങളെന്ന് ശൈഖ ഫാത്തിമ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button