നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. മെയ് 12ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. ഇത് രണ്ടാം തവണയാണ് കേസിൽ വിധി പറയാൻ മാറ്റിവെക്കുന്നത്
മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസിൽ കേഡൽ ജിൻസൺ രാജയാണ് ഏക പ്രതി. 2017 ഏപ്രിൽ 5, 6 തീയതികളിലായി റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്
ദുർമന്ത്രവാദമെന്നായിരുന്നു ആദ്യം പ്രതി പറഞ്ഞിരുന്നത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ ബാല്യകാലം മുതൽ രക്ഷിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു കേഡൽ കോടതിയിൽ പറഞ്ഞിരുന്നത്.
The post നന്തൻകോട് കൂട്ടക്കൊലപാതക കേസ്: വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു appeared first on Metro Journal Online.