Gulf

ഓടിപ്പോയ തൊഴിലാളികള്‍ക്ക് പദവി ക്രമപ്പെടുത്താന്‍ സഊദി 60 ദിവസത്തെ സമയം അനുവദിച്ചു

റിയാദ്: തൊഴിലുടമകളില്‍ നിന്നും ഓടിപ്പോയ തൊഴിലാളികള്‍ക്ക് തങ്ങളുടെ പദവി ക്രമപ്പെടുത്തി സഊദിയില്‍ നിയമാനുസൃതം തങ്ങാന്‍ 60 ദിവസത്തെ ഗ്രെയ്‌സ് പിര്യേഡ് അനുവദിച്ച് സഊദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്‌ഫോം വഴിയാണ് വിദേശ തൊഴിലാളികള്‍ക്ക് പദവി പുനക്രമീകരിക്കാന്‍ സാധിക്കുക. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി 29 വരെയുള്ള കാലമാണ് ഗ്രേസ് പിര്യേഡായി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

സഊദിയിലെ എല്ലാ ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായുള്ളതാണ് ഖിവ പ്ലാറ്റ്‌ഫോം. തൊഴിലുടമയുടേയും തൊഴിലാളിയുടെയും താല്‍പര്യങ്ങളും അവകാശങ്ങളുമെല്ലാം സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്തിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും അവസരം ഉപയോഗപ്പെടുത്താന്‍ സന്ദേശം അയച്ചിരിക്കുകയാണ് അധികൃതര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button