കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ അധ്വാനിക്കാൻ മടിയുള്ളവർ; ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരാണ് വർഗീയവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇപ്പോഴും മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്. 35 വർഷമായി നിലനിൽക്കുന്ന പ്രശ്നമല്ലേ, മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ ബിൽ കൊണ്ടു വന്നത് ബിജെപിയാണ്. കേരളത്തിൽ മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം.
ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് പോകില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
The post കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ അധ്വാനിക്കാൻ മടിയുള്ളവർ; ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.