Gulf

13 വര്‍ഷത്തില്‍ അബുദാബിയിലെ ജനസംഖ്യയിലുണ്ടായത് 83 ശതമാനം വര്‍ധനവ്

അബുദാബി: കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ അബുദാബിയിലെ ജനസംഖ്യയില്‍ ഉണ്ടായത് 83 ശതമാനത്തോളം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജനസംഖ്യ 38 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2040 ആവുമ്പോഴേക്കും ജനസംഖ്യയും എമിറേറ്റിന്റെ ജിഡിപ്പിയും ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നില്‍ കണ്ട് പുതിയ നഗരാസൂത്രണ പദ്ധതിക്ക് രൂപംനല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി.

അബുദാബി ഫിനാന്‍സ് വീക്കില്‍ സംസാരിക്കവേ അബുദാബി മുനിസിപാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക വികസനവും സാങ്കേതികമായ നവീകരണവും സമൂഹിക വികസനവും ഉള്‍പ്പെടുത്തിയുള്ള വികസന പദ്ധതിയുടെ ബ്ലൂപ്രിന്റാണ് തയാറാക്കിയിരിക്കുന്നത്. 2040 ആവുമ്പോഴേക്കും ജനസംഖ്യക്കൊപ്പം അബുദാബിയുടെ ജിഡിപിയും ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലേക്ക് താമസക്കാരെ ആകര്‍ഷിക്കാന്‍ ഏറെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നഗരമായി യുഎഇ തലസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

The post 13 വര്‍ഷത്തില്‍ അബുദാബിയിലെ ജനസംഖ്യയിലുണ്ടായത് 83 ശതമാനം വര്‍ധനവ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button